എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 26-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
#RTA has announced the operating hours for all its services during the Holy Month of Ramadan 1446/2025. The revised timings apply to Customer Happiness Centres, paid parking zones, public buses, Dubai Metro and Dubai
— RTA (@rta_dubai) February 26, 2025
Tram, marine transport services, and service provider centres… pic.twitter.com/bX0X86X3ox
RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൾട്ടി-ലെവൽ പാർക്കിംഗ് ഇടങ്ങൾ ഒഴികെ) തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ഗ്രീൻ ലൈൻ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ട്രാം സമയങ്ങൾ
- തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
കസ്റ്റമർ കെയർ സെന്ററുകൾ:
ഉം രമൂൽ, ദെയ്റ, അൽ ബർഷ, അൽ മനാര, അൽ തവാർ എന്നിവിടങ്ങളിലെ RTA-യുടെ കസ്റ്റമർ കെയർ സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ ഇവ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്.
ഉം രമൂൽ, ദെയ്റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.