‘ഈദ് ഇൻ ദുബായ്’: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

featured GCC News

ഈദുൽ അദ്ഹ വേളയിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.

ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ, ഇമിഗ്രേഷൻ ഏജൻ്റുമാർ ‘ഈദ് ഇൻ ദുബായ്’ എന്ന സവിശേഷമായ ലോഗോ ഉൾപ്പെടുന്ന മുദ്ര പതിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

Source: Dubai Media Office.

ദുബായ് വിമാനത്താവളത്തിലൂടെയും, ഹത്ത ബോർഡർ ക്രോസിങ്ങിലൂടെയും എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ, ഇമിഗ്രേഷൻ ഏജൻ്റുമാർ ‘ഈദ് ഇൻ ദുബായ്’ എന്ന മുദ്ര പതിപ്പിക്കുന്നുണ്ട്. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ഈ ലോഗോ വികസിപ്പിച്ചത്.