പുതിയ ഉംറ തീർത്ഥാടന സീസണിൽ ഉംറ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നുസൂക് മസാർ സംവിധാനത്തിലൂടെ ലഭിക്കുന്ന ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണ വിവരങ്ങൾ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
To improve service standards and enrich the pilgrim experience, housing documentation through Nusuk Masar is now required for all 1447H Umrah visa issuances.#Ease_And_Tranquility pic.twitter.com/LVKaghP0E9
— Ministry of Hajj and Umrah (@MoHU_En) June 14, 2025
ഉംറ തീർത്ഥാടകർക്ക് ഏറ്റവും മികച്ച തീർത്ഥാടന അനുഭവം നൽകുന്നതിനായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദി മിനിസ്ട്രി ഓഫ് ടൂറിസം അംഗീകരിച്ചിട്ടുള്ളതും ലൈസൻസ് ലഭിച്ചിട്ടുള്ളതുമായ ഹോട്ടലുകളിൽ മാത്രമായി തീർത്ഥാടകർക്ക് താമസസൗകര്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഇതിൽ വീഴ്ച വരുത്തുന്നത് വിസ നിരസിക്കപ്പെടുന്നതിനും, വിസ ലഭിക്കുന്നതിൽ കാലതാമസം അനുഭവപ്പെടുന്നതിനും, പിഴ ചുമത്തപ്പെടുന്നതിനും കാരണമാകുന്നതാണ്. ഇത്തരം ലൈസൻസ് നേടിയിട്ടുള്ള ഹോട്ടലുകളിൽ മാത്രമേ ഉംറ തീർത്ഥാടകർക്ക് താമസസൗകര്യങ്ങൾ നൽകാവൂ എന്ന് മന്ത്രാലയം രാജ്യത്തെ എല്ലാ ഉംറ സേവനദാതാക്കൾക്കും, ഏജന്റുമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.

