മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പ് ജൂലൈ 21 മുതൽ

featured GCC News

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കുട്ടികൾക്കായി നടത്തുന്ന ‘ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പ്’ 2025 ജൂലൈ 21-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ജൂലൈ 21 മുതൽ ഓഗസ്റ്റ് 7 വരെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറ് മുതൽ പതിമൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് ‘ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പ്’ ഒരുക്കുന്നത്.

കുട്ടികൾക്കായി നിരവധി പരിശീലനകളരികൾ, ഇന്ററാക്ടീവ് അനുഭവങ്ങൾ, സർഗ്ഗവൈഭവം ഉണർത്തുന്ന പരിപാടികൾ മുതലായവ ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. ബഹിരാകാശ ശാസ്ത്രം, സുസ്ഥിരത, സാങ്കേതികവിദ്യ, സംരംഭകത്വം മുതലായ വിഷയങ്ങൾ ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.