ഒമാൻ: നാഷണൽ മ്യൂസിയത്തിൽ നിയോ-റഷ്യൻ സ്റ്റൈൽ പ്രദർശനം ആരംഭിച്ചു

featured Oman

ഒമാൻ നാഷണൽ മ്യൂസിയത്തിൽ ‘നിയോ-റഷ്യൻ സ്റ്റൈൽ’ പ്രദർശനം ആരംഭിച്ചു. 2025 ജൂൺ 19-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ദി റഷ്യൻ സീസൺസ്” പദ്ധതിയുടെ കീഴിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സെയിന്റ് പീറ്റേഴ്‌സ്ബർഗിലെ സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയവുമായി സഹകരിച്ചാണ് ഒമാൻ നാഷണൽ മ്യൂസിയം ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

Source: Cover Image: Oman News Agency.

ഈ പ്രദർശനം 2025 നവംബർ 2 വരെ തുടരും. 1880 മുതൽ 1910 വരെയുള്ള കാലയളവിലെ റഷ്യൻ സാമ്രാജ്യത്തിൽ നിന്നുള്ള ഏറ്റവും മികച്ച കലാസൃഷ്ടികളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രദർശനം.