ഒമാൻ: എമർജൻസി വാഹനങ്ങൾക്ക് പിറകിൽ അമിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

featured Oman

മറ്റു വാഹനങ്ങളെ മറികടക്കുന്നതിനായി എമർജൻസി വാഹനങ്ങൾക്ക് പിറകിൽ അമിതവേഗത്തിൽ ഡ്രൈവ് ചെയ്യുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂൺ 19-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ അത്യന്തം അപകടകരമാണെന്നും, റോഡിൽ മറ്റുവാഹനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതായും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എമർജൻസി വാഹനങ്ങൾക്ക് റോഡിൽ തടസമില്ലാതെ സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.