ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള റോഡ് ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. 2025 ജൂൺ 25-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
تنوه هيئة الطرق والمواصلات بالشارقة عن تنفيذ إغلاق بدء من شارع الانتفاضة إلى شارع الكورنيش، وذلك ضمن أعمال تطوير البنية التحتية في المنطقة بالمرحلة الأولى، وفقًا لما هو موضح في المخطط.
— هيئة الطرق و المواصلات في الشارقة (@RTA_Shj) June 25, 2025
وسيستمر الإغلاق من يوم الجمعة الموافق 27/06/2025 إلى يوم الأحد الموافق 27/07/2025.
نرجو من… pic.twitter.com/KKrQBNnwpo
ഈ അറിയിപ്പ് പ്രകാരം, 2025 ജൂൺ 27, വെള്ളിയാഴ്ച മുതൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഈ നിയന്ത്രണം 2025 ജൂലൈ 27, ഞായറാഴ്ച വരെ തുടരും.
ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

