ജോബി ഏരിയൽ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ജൂൺ 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
In a significant stride towards introducing Aerial Taxi services, Dubai’s Roads and Transport Authority (RTA), in cooperation with Joby Aviation, a leading developer of electric vertical take-off and landing aircraft, announced the region’s first successful test flight of the… pic.twitter.com/7a3GX2XzuH
— Dubai Media Office (@DXBMediaOffice) June 30, 2025
മേഖലയിലെ തന്നെ ജോബി ഏരിയൽ ടാക്സിയുടെ ആദ്യത്തെ പരീക്ഷണ പറക്കലാണിത്. ദുബായിലെ ഒരു ഡെസേർട് ടെസ്റ്റ് സൈറ്റിൽ വെച്ചായിരുന്നു ഈ പരീക്ഷണ പറക്കൽ.

2026-ഓടെ എമിറേറ്റിൽ ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ ദുബായ് RTA, വ്യോമയാന ടാക്സി സേവന സംവിധാനങ്ങളുടെ നിർമ്മാതാക്കളായ ജോബി ഏവിയേഷൻ എന്നിവർ കഴിഞ്ഞ വർഷം ഒപ്പ് വെച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സേവനത്തിനായി ജോബി ഏവിയേഷൻ തയ്യാറിക്കിയിരിക്കുന്ന ‘Joby Aviation S4’ ഏരിയൽ ടാക്സി വാഹനത്തിന്റെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പരീക്ഷണ പറക്കൽ നടത്തിയത്.
വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി എമിറേറ്റിലെ സാഹചര്യങ്ങളിൽ ഈ വാഹനം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ഈ പരീക്ഷണ പറക്കൽ പ്രധാനമാണ്.
വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) ശേഷിയുള്ള ഈ വാഹനം പരിസ്ഥിതി സൗഹൃദവും, വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമാണ്.

VTOL ശേഷിയുള്ളതിനാൽ നഗരങ്ങളിൽ സേവനങ്ങൾ നൽകുന്നതിന് ഈ വാഹനം ഏറെ അനുയോജ്യമാണ്. വെർട്ടിപോർട്ടുകളിൽ നിന്ന് പറന്നുയരുന്നതിനും, തിരികെയിറങ്ങുന്നതിനും സാധിക്കുന്നവയാണ് ഈ ഏരിയൽ ടാക്സി വാഹനങ്ങൾ.
നാല് യാത്രികർക്കും, ഒരു പൈലറ്റിനും സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിന് ആറ് പ്രൊപ്പല്ലറുകളും, നാല് ബാറ്ററി പാക്കുകളുമുണ്ട്. ഈ ഏരിയൽ ടാക്സി വാഹനത്തിന്റെ പരമാവധി റേഞ്ച് 161 കിലോമീറ്ററാണ്. മണിക്കൂറിൽ 321 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ഈ പരിസ്ഥിതി സൗഹൃദ വാഹനം ഒരു ട്രിപ്പിന് വേണ്ടി ചാർജ് ചെയ്യുന്നതിന് 10 മിനിറ്റ് മാത്രമാണെടുക്കുന്നത്.
WAM

