ഖത്തർ: പുതിയ ഒരു റിയാൽ ബാങ്ക് നോട്ടുകൾ സംബന്ധിച്ച അറിയിപ്പ്

featured GCC News

പുതിയ ഒരു റിയാൽ ബാങ്ക് നോട്ടുകൾ സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് അറിയിപ്പ് നൽകി. 2025 ജൂലൈ 2-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട ഒരു റിയാൽ ബാങ്ക് നോട്ടിൽ പുതിയതായി വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ ഖത്തർ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഞ്ചാം ശ്രേണിയിൽപ്പെട്ട ഒരു റിയാൽ ബാങ്ക് നോട്ടിന്റെ പുതിയ പതിപ്പിൽ ഔദ്യോഗിക ദേശീയ ചിഹ്നം, പുറത്തിറക്കിയ തീയതി, അറബിക് സംഖ്യ എന്നിവ അധികമായി ചേർത്തിട്ടുണ്ട്.

Source: Qatar Central Bank.

അഞ്ചാം ശ്രേണിയിൽ ഉൾപ്പെടുത്തി നേരത്തെ പുറത്തിറക്കിയ ഒരു റിയാൽ ബാങ്ക് നോട്ടുകൾ പിൻവലിക്കുന്നില്ലെന്നും, അവ പുതിയ ഒരു റിയാൽ ബാങ്ക് നോട്ടിനൊപ്പം സാധുതയുള്ളവയായി തുടരുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.

പുതിയ ഒരു റിയാൽ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ മാറ്റങ്ങൾ അഞ്ചാം ശ്രേണിയിൽപ്പെട്ട മറ്റു മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകളിൽ ഭാവിയിൽ ഉൾപ്പെടുത്തുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.