ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ പുതിയ പതിപ്പ് 2025 ജൂലൈ 4-ന് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
الصيف غير في دبي
— Dubai Media Office (@DXBMediaOffice) July 4, 2025
Summer hits different in Dubai#وجهات_دبي | #DubaiDestinations | @BrandDubai pic.twitter.com/WhoPzTir0A
ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാൻഡ് ദുബായ് സംഘടിപ്പിക്കുന്ന ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ സന്ദർശകർക്കും, നിവാസികൾക്കും വേനൽമാസങ്ങളിൽ ദുബായിൽ ആസ്വദിക്കാവുന്ന ഇടങ്ങൾ, പരിപാടികൾ, അനുഭവങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു. ഇത്തവണത്തെ ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടികൾ 2025 ജൂലൈ 4 മുതൽ ജൂലൈ 31 വരെ നീണ്ട് നിൽക്കും.
ദുബായിലെ പ്രധാനപ്പെട്ട ടൂറിസം അനുഭവങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതും ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
Cover Image: WAM.

