2025 ജൂലൈ 14, തിങ്കളാഴ്ച മുതൽ സലാലയിൽ പുതിയ ട്രാഫിക് പരിഷ്‌കരണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂലൈ 14-നാണ് ദോഫാർ മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تُعلن بلدية ظفار بالتعاون مع شرطة عمان السلطانية عن تنفيذ تحويلات مرورية جديدة في ولاية صلالة ابتداءً من الإثنين 14 يوليو 2025م، لتنظيم التنقل خلال موسم #خريف_ظفار.
— بلدية ظفار | Dhofar Municipality (@DhofarMun) July 13, 2025
التفاصيل في الصور المرفقة، نأمل من الجميع الالتزام حفاظًا على السلامة العامة.#بلدية_ظفار pic.twitter.com/EJhW7EregA
മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) ദോഫാറിലേക്കുള്ള സഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് കൊണ്ടാണിത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ദോഫാർ മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ദോഫാർ മുനിസിപ്പാലിറ്റി താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്:
- ജൂലൈ 14 മുതൽ ഇതിൻ സ്ട്രീറ്റിലെ ഈസ്റ്റേൺ സർവീസ് റോഡ് ഒരു വൺ-വേ റൂട്ടാക്കി (തെക്ക് നിന്ന് വടക്കൻ ദിശയിൽ) മാറ്റുന്നതാണ്.
- അൽ ദഹരിസ് റൗണ്ട്എബൗട്ടിൽ നിന്ന് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലൂടെ സിറ്റി സെന്ററിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ ലെയിനുകൾ അനുവദിച്ചിട്ടുണ്ട്. അൽ ദഹരിസ് ബീച്ചിലേക്കുള്ള വാഹനങ്ങൾക്കുള്ള ഒരു അധിക ലെയിനും അനുവദിച്ചിട്ടുണ്ട്.
- ഖസ്ർ അൽ മാമൗറ റൗണ്ട്എബൗട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി റബത് സ്ട്രീറ്റിലൂടെ ഒരു പ്രത്യേക പാത അനുവദിച്ചിട്ടുണ്ട്.

