ദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ഭാഗമായി ബ്രാൻഡ് ദുബായ് ഒരു പുതിയ ഗൈഡ് പുറത്തിറക്കി. 2025 ജൂലൈ 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Brand Dubai launches a new #DubaiDestinations guide featuring the city’s top indoor sports venues, offering residents and visitors a wide variety of ways to stay active this summer. https://t.co/rBlUvH9jZ1 pic.twitter.com/1eLlrXEOGi
— Dubai Media Office (@DXBMediaOffice) July 16, 2025
ദുബായിലെ പ്രധാനപ്പെട്ട ഇൻഡോർ സ്പോർട്സ് വേദികളെ അവതരിപ്പിക്കുന്നതാണ് ഈ പുതിയ ദുബായ് ഡെസ്റ്റിനേഷൻസ് ഗൈഡ്. ഈ ഗൈഡ് https://dubaidestinations.ae/-/media/2025/july/16-07/03/indoor-sports-destination-guide.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.
വേനൽക്കാലദിനങ്ങളിൽ ദുബായ് നിവാസികൾക്ക് ആരോഗ്യപരമായ ജീവിതരീതികൾ പിന്തുടരുന്നതിനും സജീവമാകുന്നതിനും അവസരമൊരുക്കുന്ന വിവിധ വേദികൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ ഇൻഡോർ വോളിബാൾ കോർട്ടുകൾ, ഫുട്ബോൾ കോർട്ടുകൾ, ഗോൾഫ് ക്ലബുകൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, യോഗ സെന്ററുകൾ, ഐസ് സ്കേറ്റിംഗ് കോർട്ടുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ഈ ഗൈഡിൽ ലഭ്യമാണ്.
Cover Image: Dubai Media Office.

