ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ ബാഗേജ് നീക്കത്തിനായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു. എയർ ആൻഡ് ട്രാവൽ സർവീസ് സേവനദാതാക്കളായ ഡിനാറ്റയാണ് റാമ്പ് ഓപ്പറേഷൻസ് പ്രവർത്തനങ്ങൾക്കായി സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നത്.
dnata rolls out autonomous vehicles in airport operations. pic.twitter.com/nz77su6SXK
— Dubai Media Office (@DXBMediaOffice) July 15, 2025
ഇതിന്റെ ഭാഗമായി ഡിനാറ്റ ദുബായ് വേൾഡ് സെൻട്രലിൽ ആറ് ഇലക്ട്രിക് ട്രാക്ടറുകൾ ഉപയോഗിക്കുന്നുണ്ട്.

ട്രാക്ട്ഈസി എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള ഈസിടൗ എന്ന മോഡൽ വാഹനമാണിത്. ഈ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള റൂട്ടുകളിലൂടെ ടെർമിനലിൽ നിന്ന് വിമാനത്തിലേക്കും തിരികെയും ബാഗേജ് കണ്ടൈനറുകൾ എത്തിക്കുന്നതിന് പ്രാപ്തമാണ്.
ഈ ഓരോ വാഹനത്തിനും ഒരേ സമയം നാല് ബാഗേജ് കണ്ടൈനറുകൾ വരെ വഹിക്കാനാകുന്നതാണ്. മണിക്കൂറിൽ പതിനഞ്ച് കിലോമീറ്റർ വേഗതയിലാണ് ഇവ സഞ്ചരിക്കുന്നത്.

