ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പുതിയ സ്വകാര്യ കോൺസുലാർ സേവനകേന്ദ്രം മസ്കറ്റിൽ പ്രവർത്തനമാരംഭിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
SGIVS Global began operations at their first Centre for providing counsular, passport, visa and other services at Al Raid Business Centre, Qurum, with a plan to expand across Oman and commitment to public service delivery.
— India in Oman (Embassy of India, Muscat) (@Indemb_Muscat) July 20, 2025
Details including appointments at… pic.twitter.com/MfueD6cI5i
‘SGIVS Global Services LLC’-യുടെ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഈ സേവനകേന്ദ്രം ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആദ്യത്തെ സ്വകാര്യ കോൺസുലാർ, വിസ സേവനകേന്ദ്രമാണ്. മസ്‌കറ്റിലെ അൽ ഖുറം മേഖലയിലെ അൽ റൈദ് ബിസിനസ് സെന്ററിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം 2025 ജൂലൈ 20-നാണ് ഉദ്ഘാടനം ചെയ്തത്.

പാസ്സ്‌പോർട്ട് പുതുക്കൽ, വിസ നടപടികൾ, അറ്റസ്റ്റേഷൻ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) അപേക്ഷകൾ, മറ്റു സേവനങ്ങൾ തുടങ്ങിയവ മസ്‌കറ്റിലെ ഈ ‘SGIVS Global’ സേവനകേന്ദ്രത്തിൽ നിന്ന് ലഭ്യമാകുന്നതാണ്. സേവനങ്ങൾക്ക് മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.
അപേക്ഷകർക്ക് https://sgivsglobal-oman.com എന്ന വിലാസത്തിൽ നിന്ന് സേവനങ്ങൾക്കായുള്ള മുൻകൂർ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
മസ്‌കറ്റിലെ ‘SGIVS Global’ സേവനകേന്ദ്രത്തിന്റെ വിലാസം:
Al Raid Business Center,
Building No. 4819,
Office No: 27 (First Floor),
Al Qurum, Muscat.
+968-76221929 / +968-76282008
Email: info@sgivsglobal-oman.com.
2025 ജൂലൈ മുതൽ ‘SGIVS Global Services LLC’-യാണ് ഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ ഔദ്യോഗികമായി നൽകുന്നതെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒമാനിലെ വിവിധ മേഖലകളിലായി തുറക്കുന്ന പതിനൊന്ന് പുതിയ സേവനകേന്ദ്രങ്ങളിൽ ആദ്യത്തേതാണ് മസ്‌കറ്റിൽ ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
മസ്കറ്റിന് പുറമെ ഒമാനിലെ താഴെ പറയുന്ന ഇടങ്ങളിലും ‘SGIVS Global Services LLC’ പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുന്നതാണ്:
- സലാല.
- സൊഹാർ.
- ഇബ്രി.
- സുർ.
- നിസ്‌വ.
- ദുഖം.
- ഇബ്ര.
- ഖസബ്.
- ബുറൈമി.
- ബർഖ.
Cover Image: Indian Embassy in Oman.

