ദുബായ്: മുഴുവൻ ഇന്റർസിറ്റി ബസുകളിലും സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി RTA

featured GCC News

സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ എല്ലാ ഇന്റർസിറ്റി ബസുകളിലും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 23-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം RTA-യുടെ കീഴിലുള്ള 259 ഇന്റർസിറ്റി ബസ് സർവീസുകളിലും ഇപ്പോൾ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാണ്. ടെലികമ്യൂണിക്കേഷൻസ് സ്ഥാപനമായ ‘e&’-യുമായി (ഇത്തിസലാത്ത്) ചേർന്നാണ് RTA ഈ സേവനം നൽകുന്നത്.

ദുബായിൽ നിന്ന് ഷാർജ, അബുദാബി, അജ്‌മാൻ, ഫുജൈറഹ് തുടങ്ങിയ എമിറേറ്റുകളിലേക്ക് RTA-യുടെ ഇന്റർസിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനാണ് ഈ നടപടി. യാത്രികർക്ക് തങ്ങളുടെ കൈവശമുള്ള സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിച്ച് കൊണ്ട് യാത്രാ വേളയിൽ ഈ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.