സൗദി അറേബ്യ: ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണം റിയാദിൽ ആരംഭിച്ചു

featured GCC News

ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണം റിയാദിൽ ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് സർവീസസ് വകുപ്പ് മന്ത്രിയും, ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ചെയർമാനുമായ സലേഹ് അൽ ജാസറാണ് 2025 ജൂലൈ 23, ബുധനാഴ്ച റിയാദിൽ ഇത്തരം വാഹനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ് ഉദ്ഘാടനം ചെയ്തത്.

Source: Saudi Press Agency.

ആദ്യ ഘട്ടത്തിൽ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ മറ്റു പ്രധാനപ്പെട്ട മേഖലകൾ എന്നിവിടങ്ങളിലാണ് ഇത്തരം സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ പരീക്ഷിക്കുന്നത്. പരീക്ഷണ ഘട്ടത്തിൽ ഒരു സേഫ്റ്റി ഓഫിസറുടെ സാന്നിധ്യത്തിലായിരിക്കും ഇത്തരം വാഹനങ്ങളിൽ യാത്രികരെ കയറ്റുന്നത്.