ദോഹത് അൽ അദബ് മേഖലയിൽ 2025 ജൂലൈ 28, തിങ്കളാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂലൈ 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ستقوم #بلدية_مسقط بإغلاق الطريق المحاذي لإشارات طريق دوحة الأدب بإتجاه دوار دوحة الأدب.@Oman_GC @RopTraffic #مسقط_مستدامة_مزدهرة#مسقط_بكم_أجمل pic.twitter.com/Xqd4U8VsdF
— بلدية مسقط (@M_Municipality) July 27, 2025
ഈ അറിയിപ്പ് പ്രകാരം ദോഹത് അൽ അദബ് ട്രാഫിക് സിഗ്നലിന് സമീപത്തുള്ള ദോഹത് അൽ അദബ് റൌണ്ട്എബൗട്ടിലേക്ക് പോകുന്ന റോഡാണ് താത്കാലികമായി അടച്ചിടുന്നത്. 2025 ജൂലൈ 28, തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 4, തിങ്കളാഴ്ച വൈകീട്ട് വരെയാണ് ഈ നിയന്ത്രണം.

അൽ ഖുവൈർ റൂട്ട് വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

