എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. 2025 ജൂലൈ 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Expo City Dubai appoints Proscape, a leading landscape and exterior design company, to carry out the development of the Expo Valley Nature Reserve. The reserve will span over 10 hectares and is scheduled for completion in the first half of 2026. pic.twitter.com/HsnOgkENa6
— Dubai Media Office (@DXBMediaOffice) July 29, 2025
എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രോസ്‌കേപ്പ് എന്ന ലാൻഡ്‌സ്‌കേപ്പ്, എക്സ്റ്റീരിയർ ഡിസൈൻ കമ്പനിയെ എക്സ്പോ സിറ്റി ദുബായ് അധികൃതർ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഏതാണ്ട് പത്ത് ഹെക്റ്റർ വിസ്തൃതിയിലാണ് ഈ റിസർവ് നിർമ്മിക്കുന്നത്.
2026-ന്റെ ആദ്യ പകുതിയിൽ എക്സ്പോ വാലി നേച്ചർ റിസർവിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജൈവവൈവിദ്ധ്യം ഉറപ്പ് വരുത്തുന്ന രീതിയിലൊരുക്കുന്ന എക്സ്പോ വാലി നേച്ചർ റിസർവിന്റെ ഭാഗമായി തടാകം, നീർച്ചാൽ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
Cover Image: Dubai Media Office.

