ഷാർജ: സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു

featured GCC News

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ ഔദ്യോഗിക അക്കാദമിക് കലണ്ടർ സംബന്ധിച്ച് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) പ്രഖ്യാപനം നടത്തി. 2025 ഓഗസ്റ്റ് 4-നാണ് SPEA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ ഇന്ത്യൻ, പാകിസ്ഥാനി സിലബസ് പിന്തുടരുന്ന സ്‌കൂളുകൾ ഒഴികെയുള്ള മറ്റു എല്ലാ സ്വകാര്യ വിദ്യാലയങ്ങൾക്കും ബാധകമാകുന്ന 2025-2026 അധ്യയന വർഷത്തെ കലണ്ടറാണ് SPEA പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഇത്തരം സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ അധ്യയനം 2025 ഓഗസ്റ്റ് 25-ന് ആരംഭിക്കുന്നതാണ്. ഇത്തരം സ്‌കൂളുകളിലെ അധ്യയന വർഷം 2026 ജൂലൈ 2-ന് അവസാനിക്കുന്നതാണ്.

വിന്റർ ഇടവേള 2025 ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയായിരിക്കും. വിന്റർ അവധിക്ക് ശേഷം 2026 ജനുവരി 5-ന് അധ്യയനം പുനരാരംഭിക്കുന്നതാണ്.

സ്പ്രിംഗ് ഇടവേള 2026 മാർച്ച് 16 മുതൽ മാർച്ച് 22 വരെയായിരിക്കും. സ്പ്രിംഗ് ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ 2026 മാർച്ച് 23-ന് തുറക്കുന്നതാണ്.