ദുബായ് T100 ട്രയാത്ലൺ നവംബർ 13-ന് ആരംഭിക്കും

featured GCC News

ദുബായ് T100 ട്രയാത്ലൺ രണ്ടാം പതിപ്പ് 2025 നവംബർ 13-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സ്പോർട്സ് കൗൺസിന്റെ നേതൃത്വത്തിലാണ് ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്. 2025 നവംബർ 13 മുതൽ 16 വരെയാണ് ഈ മത്സരം അരങ്ങേറുന്നത്.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് T100 ട്രയാത്ലൺ സ്പ്രിന്റ് ഡിസ്റ്റൻസ് റേസ്, 100 കിലോമീറ്റർ റേസ് എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ജനറൽ രജിസ്‌ട്രേഷൻ https://t100triathlon.com/dubai/participate/ എന്ന വിലാസത്തിൽ ലഭ്യമാണ്.

പ്രൊഫഷണൽ ട്രയാത്ലറ്റ്സ് ഓർഗനൈസേഷനുമായി (PTO) സഹകരിച്ചാണ് ദുബായ് സ്പോർട്സ് കൗൺസിൽ ദുബായ് T100 ട്രയാത്ലൺ സംഘടിപ്പിക്കുന്നത്.