ഒമാൻ: പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നു

featured GCC News

ഒമാനിൽ തൊഴിലെടുക്കുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നതിന് തീരുമാനിച്ചു. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

ഇത് പ്രകാരം ഒമാനിലെ പ്രവാസികൾക്ക് മൂന്ന് വ്യത്യസ്തത കാലാവധിയിലേക്കുള്ള (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങൾ) റെസിഡൻസ് കാർഡ് തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. ഇതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ഫീസ് തുകകൾ പുതുക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

റെസിഡൻസി കാർഡുകളുമായി ബന്ധപ്പെട്ട പുതുക്കിയ ഫീസ്:

  • ഒരു വർഷത്തേക്കുള്ള റെസിഡൻസ് കാർഡിന് – 5 റിയാൽ.
  • രണ്ട് വർഷത്തേക്കുള്ള റെസിഡൻസ് കാർഡിന് – 10 റിയാൽ.
  • മൂന്ന് വർഷത്തേക്കുള്ള റെസിഡൻസ് കാർഡിന് – 15 റിയാൽ.
  • റെസിഡൻസി കാർഡ് കൈമോശം വരികയോ, കേടുപാടുകൾ വരികയോ ചെയ്യുന്ന അവസരത്തിൽ പുതിയ കാർഡിന് – 20 റിയാൽ.

ഒമാൻ പൗരന്മാർക്കുള്ള പേർസണൽ ഐ ഡി കാർഡ് കാലാവധി പത്ത് വർഷമാക്കി പുതുക്കി നിശ്ചയിച്ചതായും അധികൃതർ അറിയിച്ചു.