വ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
⛔️ تنبيه
— وزارة التجارة والصناعة وترويج الاستثمار – عُمان (@Tejarah_om) August 14, 2025
الإعلان المتداول عبر وسائل التواصل الاجتماعي غير صحيح، ولم تمنح الوزارة أي ترخيص لأي شركة في هذا المجال. pic.twitter.com/Jop1fYPAvG
അയഥാർത്ഥമായ രീതിയിലുള്ള ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്താൻ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയ ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
വിലയേറിയ ലോഹങ്ങളുടെ വിപണനത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരു കമ്പനിയുടെ പേരിലായിരുന്നു ഇത്തരം ഒരു പരസ്യം സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ചത്. ഈ കമ്പനിക്ക് ഇത്തരത്തിൽ യാതൊരു ഔദ്യോഗിക ലൈസൻസും അനുവദിച്ചിട്ടില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പെട്ടന്നുള്ള ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ വിവരങ്ങളടങ്ങിയ പരസ്യങ്ങൾ നൽകുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

