ഖത്തർ: പുതിയ എക്‌സ്പ്രസ് ബസ് റൂട്ട് ആരംഭിക്കുന്നു

featured GCC News

2025 ഓഗസ്റ്റ് 17 മുതൽ E801 എന്ന പുതിയ എക്‌സ്പ്രസ് ബസ് റൂട്ട് പ്രവർത്തനക്ഷമമാക്കുന്നതായി ഖത്തർ അധികൃതർ അറിയിച്ചു. ഖത്തർ മുവാസലത്താണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് E801 എന്ന ഈ പുതിയ എക്‌സ്പ്രസ് ബസ് റൂട്ട് സർവീസ് നടത്തുന്നത്. ഓരോ രണ്ട് മണിക്കൂർ ഇടവേളയിലും ഈ റൂട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

വളരെ പരിമിതമായ സ്റ്റോപ്പുകളോടെയാണ് ഈ സർവീസ് നടത്തുന്നത്.