ഒമാനിൽ നിക്ഷേപം നടത്തുന്നവരെ ലക്ഷ്യമിട്ടുള്ള ഒരു ഗോൾഡൻ റെസിഡൻസി പദ്ധതി സംബന്ധിച്ച് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പ്രഖ്യാപനം നടത്തി. 2025 ഓഗസ്റ്റ് 23-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
31 أغسطس الجاري.. إطلاق برنامج "الإقامة الذهبية" للمستثمرين ومبادرة "الشركات المجيدة"https://t.co/BxLFZd8JAY#العُمانية#النشرة_الاقتصادية pic.twitter.com/tpjyNCi33c
— وكالة الأنباء العمانية (@OmanNewsAgency) August 23, 2025
സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് സെന്റർ ഫോർ കൾച്ചർ ആൻഡ് എന്റെർറ്റൈന്മെന്റിൽ വെച്ച് നടന്ന ‘സസ്‌റ്റൈനബിൾ ബിസിനസ് എൻവിറോണ്മെന്റ്’ ഫോറത്തിൽ വെച്ചാണ് ഈ പ്രഖ്യാപനം നടന്നത്.

ദോഫാർ ഗവർണർ H.H. സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സൈദിന്റെ കാർമികത്വത്തിലാണ് ഈ ഫോറം നടന്നത്.
ഈ പുതിയ തീരുമാനം 2025 ഓഗസ്റ്റ് 31-ന് പ്രാബല്യത്തിൽ വരുന്നതാണ്. ദീർഘകാല നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഒമാൻ ഗോൾഡൻ റെസിഡൻസി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
Cover Image: Oman News Agency.

