സൗദി അറേബ്യ: ഡ്രോൺ പാർസൽ ഡെലിവറി സേവനങ്ങളുടെ ആദ്യ പരീക്ഷണം നടത്തി

featured GCC News

പോസ്റ്റൽ പാർസലുകൾ ഡ്രോൺ ഉപയോഗിച്ച് എത്തിക്കുന്ന സേവനങ്ങളുടെ ആദ്യ പരീക്ഷണം സൗദി അറേബ്യയിൽ ആരംഭിച്ചു. 2025 സെപ്റ്റംബർ 5-ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റിയാണ് (TGA) ഇക്കാര്യം അറിയിച്ചത്.

ലോജിസ്റ്റിക്സ് മേഖലയിൽ സ്മാർട്ട് സാങ്കേതികവിദ്യകൾ കൂടുതലായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വിഷൻ 2030-യുടെ ഭാഗമായാണ് ഈ പരീക്ഷണം.

Source: @Saudi_TGA.

സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA), അരാമെക്‌സ്‌ എന്നിവരുമായി ചേർന്നാണ് TGA ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൗദി ട്രാൻസ്‌പോർട് ആൻഡ് ലോജിസ്റ്റിക്സ് സർവീസസ് വകുപ്പ് മന്ത്രി H.E. റുമൈഹ് അൽ റുമൈഹ് ഈ ചടങ്ങിൽ പങ്കെടുത്തു.