യു എ ഇയുടെ വിവിധ മേഖലകളിൽ 2025 സെപ്റ്റംബർ 10, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 2025 സെപ്റ്റംബർ 6-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#المركز_الوطني_للأرصاد #الإمارات_العربية_المتحدة #حالة_الطقس #أمطار #ضباب #حالة_البحر #سرعة_الرياح #إتجاه_الرياح#NCM #UAE #officialuaeweather #weatherforecast #seastate #windspeed #winddirection #rain #fog pic.twitter.com/snfeSPgvlK
— المركز الوطني للأرصاد (@ncmuae) September 5, 2025
ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ വടക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും ഇടവിട്ടുള്ള മഴ, മൂടൽമഞ്ഞ് എന്നിവയ്ക്ക് സാധ്യതയുണ്ട്. നഗരങ്ങളിൽ അന്തരീക്ഷ താപനില 38°C മുതൽ 46°C വരെ അനുഭവപ്പെടുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
സെപ്റ്റംബർ 7-ന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനിടയാക്കുന്നതാണ്.
സെപ്റ്റംബർ 8-ന് ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിനും, അന്തരീക്ഷ താപനില നേരിയ രീതിയിൽ താഴുന്നതിനും സാധ്യതയുണ്ട്. യു എ ഇയുടെ വടക്കൻ മേഖലകളിലും, ഉൾപ്രദേശങ്ങളിലും അതിരാവിലെ മൂടൽമഞ്ഞ് അനുഭവെപ്പടുന്നതാണ്. മണിക്കൂറിൽ പത്ത് മുതൽ ഇരുപത്തഞ്ച് കിലോമീറ്റർ (പരമാവധി മണിക്കൂറിൽ മുപ്പത്തഞ്ച് കിലോമീറ്റർ വേഗതയിൽ വരെ) വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടുന്നതാണ്.
സെപ്റ്റംബർ 9-ന് കിഴക്കൻ പ്രദേശങ്ങളിൽ വൈകുന്നേരം ഒറ്റപ്പെട്ട മഴയ്ക്കും, പടിഞ്ഞാറൻ മേഖലകളിൽ രാത്രിയോടെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടാം. സെപ്റ്റംബർ 10-നും സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്നതാണ്.

