അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ ഭാഗമായി ദുബായിൽ കാൽനടയാത്രികർക്കുള്ള രണ്ട് പുതിയ മേൽപാലങ്ങൾ തുറന്ന് കൊടുത്തു. 2025 സെപ്റ്റംബർ 14-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) completed two pedestrian bridges on Sheikh Rashid Street and Al Mina Street as part of Al Shindagha Corridor Improvement Project. RTA also constructed six pedestrian and cyclist bridges across key streets in Dubai. Five of these bridges… pic.twitter.com/17jcOKMqko
— Dubai Media Office (@DXBMediaOffice) September 14, 2025
അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ ഭാഗമായി ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലും, അൽ മിന സ്ട്രീറ്റിലുമാണ് കാൽനടയാത്രികർക്കുള്ള പുതിയ മേൽപാലങ്ങൾ തുറന്ന് കൊടുത്തിരിക്കുന്നത്.

ഇതിന് പുറമെ ദുബായിലെ വിവിധ പ്രധാന തെരുവുകളിലായി കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള ആറ് പുതിയ മേൽപാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നതായും RTA അറിയിച്ചിട്ടുണ്ട്. ഇതിലെ അഞ്ച് മേൽപാലങ്ങൾ ഈ വർഷം അവസാനത്തോടെയും, ആറാമത്തെ മേൽപാലം 2027-ലെ ആദ്യ പാദത്തിലും തുറന്ന് കൊടുക്കുന്നതാണ്.
2030 അവസാനത്തോടെ 23 പുതിയ ഇത്തരം മേൽപാലങ്ങൾ നിർമ്മിക്കുമെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്. 2006-ൽ കാൽനടയാത്രികർക്കുള്ള 26 മേൽപാലങ്ങളും, അണ്ടർപാസുകളുമാണ് ഉണ്ടായിരുന്നതെന്ന് അറിയിച്ച RTA 2024 അവസാനത്തോടെ ഇവയുടെ എണ്ണം 177 ആയി ഉയർന്നതായി ചൂണ്ടിക്കാട്ടി.
Cover Image: Dubai Media Office.

