കെട്ടിടനിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 സെപ്റ്റംബർ 15-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ترصد #بلدية_مسقط ممارسات سلبية غير منظمة كاستخدام المركبات الخاصة لنقل مواد البناء داخل الأحياء السكنية حيث تؤثر هذه الممارسات على انسيابية الطرق، وتشوه المظهر الحضري، وتسبب إزعاجًا للسكان.
— بلدية مسقط (@M_Municipality) September 15, 2025
وتؤكد البلدية على أهمية استخدام المركبات المخصصة لنقل مواد البناء.#مسقط_بكم_أجمل pic.twitter.com/xXVNOWqfTF
ഗതാഗതകുരുക്കുകൾ ഒഴിവാക്കുന്നതിനും, മസ്കറ്റിന്റെ നഗരസൗന്ദര്യം നിലനിർത്തുന്നതിനുമായി കെട്ടിടനിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിന് അതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക വാഹനങ്ങൾ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർപ്പിടമേഖലകളിലും മറ്റും ഇത്തരം ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് നിവാസികളോടും, കെട്ടിടനിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാരോടും മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ പാർപ്പിടമേഖലകളിലെ നിവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായും, ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതായും, നഗരത്തിന്റെ സൗന്ദര്യത്തിന് കോട്ടം വരുത്തുന്നതായും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: @M_Municipality.

