2026 പതിപ്പ് മുതൽ ജിടെക്സ് ഗ്ലോബൽ വേദി എക്സ്പോ സിറ്റി ദുബായിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചു. 2025 ഒക്ടോബർ 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the directives of Mohammed bin Rashid, GITEX GLOBAL to begin a new chapter at Expo City Dubai in 2026.https://t.co/t8O2HKYCCF pic.twitter.com/xccjWahaNu
— Dubai Media Office (@DXBMediaOffice) October 8, 2025
യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഇതോടെ അടുത്ത വർഷം മുതൽ ജിടെക്സ് ഗ്ലോബൽ എക്സ്പോ സിറ്റി ദുബായിയിലെ ദുബായ് എക്സിബിഷൻ സെന്ററിൽ വെച്ചായിരിക്കും സംഘടിപ്പിക്കുന്നത്. 2026 പതിപ്പ് മുതൽ ജിടെക്സ് ഗ്ലോബൽ വേദി എക്സ്പോ സിറ്റി ദുബായിലേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
അടുത്ത വർഷം മുതൽ ജിടെക്സ് ഗ്ലോബൽ, എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്നീ പ്രദർശനങ്ങൾ ഒരുമിച്ച് ഒരു വേദിയിൽ വെച്ചായിരിക്കും നടത്തുന്നത്. ഈ പ്രദർശനങ്ങൾ 2026 ഡിസംബർ 7 മുതൽ ഡിസംബർ 11 വരെയാണ് എക്സ്പോ സിറ്റി ദുബായിയിൽ വെച്ച് സംഘടിപ്പിക്കുന്നത്.
ദുബായ് ഇക്കണോമിക് അജണ്ട D33 മുന്നോട്ട് വെക്കുന്ന നയങ്ങളുടെ ഭാഗമായി ദുബായ് നഗരത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്ന് നഗര സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ജിടെക്സ് ഗ്ലോബലിനെ ദുബായിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസണിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഈ പ്രദർശനത്തെ ഡിസംബർ മാസത്തേക്ക് മാറ്റുന്നതിന് പുറകിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ പ്രദർശനം 2025 ഒക്ടോബർ 13-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്നതാണ്.
Cover Image: Dubai Media Office.

