മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ 2025 ഒക്ടോബർ 12 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 2025 ഒക്ടോബർ 9-നാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
تُعلن هيئة الطرق والمواصلات بالشارقة عن تنفيذ إغلاق مؤقت على شارع محمد بن موسى الخوارزمي قرب مستشفى الجامعة، وذلك ضمن أعمال صيانة الطريق و تهدف إلى رفع كفاءة الطريق وتسهيل حركة السير.
— هيئة الطرق و المواصلات في الشارقة (@RTA_Shj) October 9, 2025
يبدأ الإغلاق اعتبارًا من يوم الجمعة الموافق 10/10/2025 وحتى الأحد 12/10/2025.
نرجو من الجميع… pic.twitter.com/R94FvHKtNb
ഈ അറിയിപ്പ് പ്രകാരം 2025 ഒക്ടോബർ 10 മുതൽ ഒക്ടോബർ 12 വരെ മുഹമ്മദ് ബിൻ മൂസ അൽ ഖ്വാരിസിമി സ്ട്രീറ്റിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തായി താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ റോഡ്, ഗതാഗത നവീകരണ നടപടികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.
യൂണിവേഴ്സിറ്റി റോഡ്, അൽ ജറീന തുടങ്ങിയ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നവർ മേഖലയിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും, സമീപത്തുള്ള മറ്റു റോഡുകൾ ഉപയോഗിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

