സൗദി അറേബ്യ: ആറാമത് റിയാദ് സീസൺ ആരംഭിച്ചു

featured GCC News

റിയാദ് സീസണിന്റെ ആറാമത് പതിപ്പിന് 2025 ഒക്ടോബർ 10, വെള്ളിയാഴ്ച തുടക്കമായി.

അതിഗംഭീരമായ ഒരു ഗ്ലോബൽ പരേഡിന്റെ അകമ്പടിയോടെയാണ് ആറാമത് റിയാദ് സീസൺ ആരംഭിച്ചത്.

Source: @Turki_alalshikh.

ഇത്തവണത്തെ റിയാദ് സീസണിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറിയ അത്യാകർഷകമായ പരേഡ് കാണുന്നതിനായി റിയാദിലെ തെരുവുകളിലേക്ക് ആയിരക്കണക്കിന് നിവാസികളും, സന്ദർശകരും ഒഴുകിയെത്തി.

Source: @Turki_alalshikh.

വർണശബളമായ നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ, ഭീമൻ ബലൂണുകൾ തുടങ്ങിയവയ്‌ക്കൊപ്പം സംഗീതപരിപാടികളും, കലാപ്രകടനങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറി.

Source: @Turki_alalshikh.

കിങ്‌ഡം അരീന മുതൽ ബുലവാർഡ് വേൾഡ് വരെയുള്ള മേഖലയിലാണ് ഈ പരേഡ് നടന്നത്. അന്തർദേശീയ കലാകാരന്മാരും, പ്രാദേശിക കലാസംഘങ്ങളും ഈ പരേഡിൽ പങ്കെടുത്തു.

Source: @Turki_alalshikh.

ആഗോളപ്രശസ്തമായതും, ജനപ്രീതിയാർജ്ജിച്ചവയുമായ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ഭീമൻ ബലൂണുകൾ ഏറെ ശ്രദ്ധേയമായി.

Source: @Turki_alalshikh.

ഇവയിൽ പല രൂപങ്ങളും ഇതാദ്യമായാണ് സൗദി അറേബ്യയിൽ അവതരിപ്പിക്കുന്നത്.

Source: @Turki_alalshikh.

സൗദി ജനറൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ഷെയ്ഖ് റിയാദ് സീസണിന്റെ ആറാമത് പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒരു ടെലിവിഷൻ പ്രസംഗത്തിലൂടെ അറിയിച്ചു.

Source: @Turki_alalshikh.

അതിപ്രശസ്തമായ അമേരിക്കൻ വിനോദ കമ്പനിയായ മെയ്സിസ് ഈ പരേഡിൽ പങ്കെടുത്തിരുന്നു. ഇവരുടെ പരേഡ് ബലൂണുകൾ സന്ദർശകരുടെ മനം കവർന്നു.

Source: @Turki_alalshikh.

ഇതാദ്യമായാണ് മെയ്സിസ് അമേരിക്കയ്ക്ക് പുറത്ത് ഇത്തരം ഒരു പ്രദർശനം അവതരിപ്പിക്കുന്നത്.

Source: @Turki_alalshikh.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 11 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുന്നതാണ്.

Source: @Turki_alalshikh.

ഇതിന് പുറമെ 15 വേൾഡ്-ക്ലാസ് ചാംപ്യൻഷിപ്പുകൾ, 34 പ്രദർശനങ്ങൾ തുടങ്ങിയവയും ഇത്തവണത്തെ റിയാദ് സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിലെത്തിക്കുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.