നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ഒക്ടോബർ 20-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
النفايات حين تُرمى في غير مكانها تشوِّه المظهر الجمالي، فلنحرص على وضعها حيث يجب أن تكون.
— بلدية مسقط (@M_Municipality) October 20, 2025
معًا، نطور منظومة النظافة العامة برؤية حضرية متكاملة.#بلدية_مسقط #مسقط_بكم_أجمل pic.twitter.com/VjK7lcDrKW
ഈ അറിയിപ്പ് പ്രകാരം മസ്കറ്റ് നഗരം ശുചിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്:
- മാലിന്യങ്ങൾ അതിനായി നിർദ്ദേശിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക.
- മാലിന്യങ്ങൾ അടങ്ങിയ ട്രാഷ് ബാഗുകൾ കൃത്യമായി സീൽ ചെയ്ത ശേഷം മാത്രം വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക.
- നിങ്ങളുടെ വീടുകൾക്ക് മുൻപിലോ, പൊതു ഇടങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.

