ഒമാൻ: വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് TRA മുന്നറിയിപ്പ് നൽകി

featured GCC News

വലിയ വിലക്കുറവ് വാഗ്ദാനം ചെയ്ത് കൊണ്ട് നടത്തുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് TRA ചൂണ്ടിക്കാട്ടി.

വളരെ വിലക്കുറവിൽ ലഭിക്കുന്ന സാധനങ്ങൾ വാങ്ങുന്ന അവസരത്തിലും, മുൻപ് കേട്ടിട്ടില്ലാത്ത ഓൺലൈൻ വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന അവസരത്തിലും ഓൺലൈൻ പണമിടപാടുകൾ അതീവ ജാഗ്രതയോടെ വേണമെന്ന് TRA കൂട്ടിച്ചേർത്തു.

തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണമുറപ്പാക്കുന്ന സുരക്ഷിതവും, അറിയപ്പെടുന്നതുമായ ഓൺലൈൻ സംവിധാനങ്ങളിൽ നിന്ന് മാത്രം ഇടപാടുകൾ നടത്താൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ‌കൂർ പണമിടപാടുകൾ വളരെ അറിയപ്പെടുന്നതും, വിശ്വസ്‌തവുമായ ഓൺലൈൻ വ്യാപാരികളുമായി മാത്രം നടത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.