അബുദാബിയിൽ നിന്ന് ഒമാനിലെ സൊഹാറിലേക്ക് പുതിയ ചരക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

featured GCC News

അബുദാബിയിൽ നിന്ന് ഒമാനിലെ സൊഹാറിലേക്ക് പുതിയ ചരക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 24-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

എ ഡി പോർട്സ് ഗ്രൂപ്പിന്റ ഭാഗമായിട്ടുള്ള നോവതും ലോജിസ്റ്റിക്സ്, ഹഫീത് റെയിൽ എന്നിവർ സംയുക്തമായാണ് ഈ യു എ ഇ – ഒമാൻ ക്രോസ് ബോർഡർ ഫ്രയിറ്റ് റെയിൽ സർവീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ആഴ്ചതോറും ഏഴ് ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.

Source: Abu Dhabi Media Office.

ഇതിനുള്ള പ്രാഥമിക കരാറിൽ നോവതും ലോജിസ്റ്റിക്സ്, ഹഫീത് റെയിൽ എന്നിവർ ഒപ്പ് വെച്ചിട്ടുണ്ട്. യു എ ഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ ക്രോസ്സ് ബോർഡർ റെയിൽവേ ശൃംഖലയുടെ നിർമ്മാണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഹഫീത് റെയിലിനാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റെയിൽവേ ശൃംഖലയിൽ ഒരു പ്രതിദിന റെയിൽ സർവീസ് ആരംഭിക്കുന്നതിനാണ് നോവതും ലോജിസ്റ്റിക്സ് കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആഴ്ച തോറും 276 TEU വീതം ശേഷിയുള്ള ഏഴ് ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്.