ദുബായ് റൈഡ്: പ്രധാന റോഡുകളിൽ നവംബർ 2-ന് താത്കാലിക ഗതാഗത നിയന്ത്രണം

GCC News

ദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ 2025 നവംബർ 2, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2025 നവംബർ 2, ഞായറാഴ്ച പുലർച്ചെ 3:00 മുതൽ രാവിലെ 10:00 മണിവരെ താഴെ പറയുന്ന ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്:

  • ഷെയ്ഖ് സായിദ് റോഡിലെ ട്രേഡ് സെന്റർ റൗണ്ട്എബൌട്ട്, സെക്കന്റ് ബ്രിഡ്ജ് എന്നിവയ്ക്കിടയിലുള്ള ഭാഗം.
  • ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലെ ലോവർ ഫിനാൻഷ്യൽ സെന്റർ മേഖല.
  • ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബലവാർഡിൽ നിന്നുള്ള വൺവേ.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ പകരമായി താഴെ പറയുന്ന റോഡുകൾ ഉപയോഗിക്കാവുന്നതാണ്:

  • അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്.
  • സബീൽ പാലസ് റോഡ്.
  • അൽ വാസിൽ റോഡ്.
  • അൽ ഖൈൽ റോഡ്.
  • അൽ അസായേൽ റോഡ്.