സൗദി അറേബ്യ: ഫുഡ് ട്രക്കുകൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

featured GCC News

ഫുഡ് ട്രക്കുകൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതായി സൗദി അധികൃതർ അറിയിച്ചു. 2025 നവംബർ 2-നാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും, ട്രാഫിക് തടസങ്ങൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് രാജ്യവ്യാപകമായി ഫുഡ് ട്രക്കുകൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

  • പാർപ്പിടമേഖലകൾക്ക് സമീപങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
  • ട്രാഫിക് ലൈറ്റുകൾക്ക് സമീപം ഫുഡ് ട്രക്കുകൾ പാർക്ക് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
  • റോഡ് ഇന്റർസെക്ഷനുകൾ, പ്രധാന റോഡുകളുടെയും, മറ്റു റോഡുകളുടെയും എൻട്രി, എക്സിറ്റ് മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ ഫുഡ് ട്രക്കുകൾ പാർക്ക് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
  • വളരെയധികം വാഹനത്തിരക്കേറിയ ഇടങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • ഫ്യുവൽ സ്റ്റേഷനുകൾക്ക് 10 മീറ്റർ ചുറ്റളവിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • ഫുഡ് ട്രക്കുകളിൽ പുകവലിക്കുന്നതിനും, ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.