44-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഇന്ന് (2025 നവംബർ 5, ബുധനാഴ്ച) ആരംഭിക്കും. ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 2350-ൽ പരം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.
The wait is almost over!
— Sharjah Book Authority (@SharjahBookAuth) November 4, 2025
Just 1 day left until the world’s biggest celebration of books, stories and cultures begins.
Join us from November 5 to 16 at Expo Centre Sharjah, where every moment, every experience is everything you imagined between you and a book!
See you tomorrow! pic.twitter.com/JKJMw6XnPj
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2025 നവംബർ 5 മുതൽ നവംബർ 16 വരെ നീണ്ട് നിൽക്കുന്നതാണ്. 66 രാജ്യങ്ങളിൽ നിന്നുള്ള 250 എഴുത്തുകാർ മേളയിൽ പങ്കെടുക്കും.
ഇത്തവണത്തെ ഷാർജ പുസ്തകമേളയുടെ ഭാഗമായി 1200-ലധികം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ‘നിങ്ങൾക്കും ഒരു പുസ്തകത്തിനുമിടയിൽ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.
സന്ദർശകർക്ക് താഴെ പറയുന്ന സമയക്രമം പാലിച്ചാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
- ഞായർ മുതൽ ബുധൻ വരെ – 10:00 – 22:00.
- വ്യാഴം, ശനി – 10:00 – 23:00.
- വെള്ളി – 16:00 – 23:00
Cover Image: WAM.

