ദുബായ്: പതിനൊന്നാമത് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് ആരംഭിച്ചു

featured GCC News

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ നാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പതിനൊന്നാമത് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് ഉദ്‌ഘാടനം ചെയ്തത്.

Source: WAM

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2025 നടക്കുന്നത്. ഈ പ്രദർശനം 2025 നവംബർ 4 മുതൽ നവംബർ 6 വരെ നീണ്ട് നിൽക്കും.

Source: WAM

ഇത്തവണത്തെ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് പ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.

ഭക്ഷണപാനീയ രംഗത്തെ ഉത്പാദകർ, ഈ മേഖലയിലെ ഗവേഷണ രംഗത്തെ പ്രമുഖർ, നൂതന സാങ്കേതികവിദ്യകൾ ഒരുക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവർ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യ വ്യവസായ മേഖലയിൽ കാര്യക്ഷമമായതും, സുസ്ഥിരമായതുമായ പരിവർത്തനം സാധ്യമാക്കുന്നതിനായുള്ള ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വേദിയാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് എന്ന് H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.