ഖത്തർ: കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ അഞ്ചാം ഘട്ടം പൂർത്തിയാക്കി

featured Qatar

കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ അടുത്ത ഘട്ടം പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 നവംബർ 4-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ ഘട്ടത്തിൽ കോർണിഷ് സ്ട്രീറ്റിൽ ഏഴ് കിലോമീറ്റർ നീളത്തിൽ റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ മേഖലയിലെ റോഡിൻറെ ടാർ പാളി പുനഃസ്ഥാപിക്കുകയും, റോഡിലെ അടയാളങ്ങളും ലയിനുകളും നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

യാത്രികർക്ക് കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് സാഹചര്യങ്ങൾ ഒരുക്കുന്നതിനായാണ് ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.