രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി. 2025 നവംബർ 4-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
الرياح المحمّلة بالغبار قد تخفي الطريق عنك!
— الإدارة العامة للمرور (@RopTraffic) November 4, 2025
⚠️خفف السرعة، استخدم الأنوار، وابقَ في المسار.#سلامتك_أولًا#شرطة_عمان_السلطانية pic.twitter.com/iMvKTrm5UQ
പൊടിക്കാറ്റ് മൂലം റോഡിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി ROP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ ഡ്രൈവർമാർ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ROP ആഹ്വാനം ചെയ്തിട്ടുണ്ട്:
- പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ വളരെ പതുക്കെ ഡ്രൈവ് ചെയ്യുക.
- ആവശ്യമെങ്കിൽ വാഹനത്തിന്റെ ഹെഡ്‍ലൈറ്റ്, ഫോഗ്‌ലൈറ്റ് എന്നിവ പ്രവർത്തിപ്പിക്കുക.
- മറ്റുവാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
- പെട്ടന്നുള്ള ലെയിൻ മാറ്റങ്ങൾ ഒഴിവാക്കുക.
- തീരെ കാഴ്ച മറയുന്ന അവസരങ്ങളിൽ വാഹനങ്ങൾ നിർത്തേണ്ടതാണ്.
Cover Image: Royal Oman Police.

