ഒമാൻ ദേശീയ ദിനാഘോഷം: നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം

featured Oman

ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം നാഷണൽ ഡേ നേവൽ ഫ്‌ളീറ്റ് പരേഡിനായി മസ്‌കറ്റിലെ ബീച്ച് റോഡിൽ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് റൌണ്ട്എബൗട്ട് മുതൽ അൽ ഖുറം ബീച്ച് റൌണ്ട്എബൗട്ട് വരെയുള്ള മേഖലയിൽ 2025 നവംബർ 18 മുതൽ നവംബർ 23-ന് വൈകീട്ട് 3 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ പരേഡിനായുള്ള തയ്യാറെടുപ്പുകൾ, സുരക്ഷാ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്ന് സഹകരിച്ചാണ് സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.