യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
#RTA announces the operating hours of all services during 54th Eid Al Etihad (Union Day) holiday. The updated timings include Customer Happiness Centres, paid parking zones, public buses, Dubai Metro and Dubai Tram services, marine transport, and service provider centres (vehicle… pic.twitter.com/crFhLeJslm
— RTA (@rta_dubai) November 27, 2025
2025 നവംബർ 27-ന് RTA പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 1, തിങ്കളാഴ്ച്ച, ഡിസംബർ 2, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. 2025 ഡിസംബർ 3 മുതൽ പാർക്കിംഗ് ഫീസ് സാധാരണ രീതിയിൽ ഈടാക്കുന്നത് പുനരാരംഭിക്കുന്നതാണ്.

