യു എ ഇ ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉം അൽ ഖുവൈനിൽ ട്രാഫിക് പിഴതുകകളിൽ 40 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉം അൽ ഖുവൈൻ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സാണ് ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ ഉം അൽ ഖുവൈൻ നിവാസികൾക്ക് നിലവിലെ ട്രാഫിക് പിഴ തുകകൾ കിഴിവുകളോടെ അടച്ച് തീർക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.
2025 ഡിസംബർ 1-ന് മുൻപായി നടത്തിയിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്. 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ ഇളവുകളോടെ പിഴ തുകകൾ അടച്ച് തീർക്കാവുന്നതാണ്.
ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴകൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.

