സൗദി അറേബ്യ: പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു

featured GCC News

പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ സംരക്ഷണം കർശനമാക്കുന്നതിനായാണ് ഈ പുതിയ നിയമം. ഇത് സംബന്ധിച്ച വീഴ്ചകൾ വരുത്തുന്നവർക്ക് ഒരു മില്യൺ റിയാൽ വരെ പിഴ, പരമാവധി മൂന്ന് വർഷം വരെ തടവ് തുടങ്ങിയ ശിക്ഷകൾ ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഭൗമ സൂചകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തായിഫ് പ്രദേശത്ത് നിന്നുള്ള റോസാപ്പൂക്കൾ, സൗദി ഈന്തപ്പഴം തുടങ്ങിയ വിവിധ പ്രാദേശിക ഉത്‌പന്നങ്ങളുടെ ആധികാരികത, പ്രശസ്തി, വിപണി മൂല്യം എന്നിവ സംരക്ഷിക്കുന്നതിനും, അതിലൂടെ ഉപഭോക്താക്കൾ വഞ്ചിതരാകുന്നത് തടയുന്നതിനും ഈ നിയമം ലക്ഷ്യമിടുന്നു.