സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
محمد خليفة المبارك، رئيس دائرة الثقافة والسياحة – أبوظبي، يؤكد أن متحف زايد الوطني، المتحف الوطني لدولة الإمارات العربية المتحدة، يُعدُّ شاهداً على قصة وطن، ومنارة تغرس الفخر في نفوس الأجيال، وتجسيداً حياً لرؤية الوالد المؤسِّس المغفور له الشيخ زايد بن سلطان آل نهيان. pic.twitter.com/vsEx76gyor
— مكتب أبوظبي الإعلامي (@ADMediaOffice) December 3, 2025
യു എ ഇയുടെ ദേശീയ മ്യൂസിയം എന്ന രീതിയിലാണ് സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ ഹൃദയഭാഗത്ത് ഈ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനസൂചകമായാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനവുമായി (ഈദ് അൽ ഇത്തിഹാദ്) ബന്ധപ്പെട്ട ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സായിദ് നാഷണൽ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉം അൽ ഖുവൈൻ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല, റാസ് അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി, വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ കിരീടാവകാശികൾ, മറ്റു നേതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

യു എ ഇയുടെ പുരാതനകാലം മുതൽ ഇന്ന് വരെയുള്ള ചരിത്രം ആഴത്തിലുള്ള ഒരു യാത്രയിലൂടെ രൂപത്തിൽ സന്ദർശകർക്ക് മുൻപിൽ ഈ മ്യൂസിയം അവതരിപ്പിക്കുന്നതാണ്. ഇതിനായി പുരാവസ്തു അവശേഷിപ്പുകളും, ചരിത്രപരമായ വസ്തുക്കളും ദൃശ്യ-ശ്രവ്യ സങ്കേതങ്ങളിലൂടെയും, ഇന്ദ്രിയാനുഭവങ്ങളിലൂടെയും സംയോജിപ്പിക്കുന്ന രീതിയാണ് മ്യൂസിയം അവലംബിക്കുന്നത്.
യു എ ഇയിലെ ഏഴ് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക പാലം എന്ന രീതിയിലൊരുക്കിയിരിക്കുന്ന ഈ മ്യൂസിയം എമിറേറ്റുകൾ പരസ്പരം പങ്ക് വെക്കുന്ന ചരിത്രം, പാരമ്പര്യം എന്നിവയെ എടുത്ത് കാട്ടുന്നു. യു എ ഇയുടെ സ്ഥാപകപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരിത്രം എങ്ങിനെ രാജ്യത്തിന്റെ ചരിത്രവുമായി വേർപിരിയാനാകാത്ത വണ്ണം ആഴത്തിൽ ഇഴചേർന്നിരിക്കുന്നു എന്ന് ഈ മ്യൂസിയം സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്.
വിദ്യാഭ്യാസം, ദേശീയത തുടങ്ങിയ മൂല്യങ്ങളോട് അദ്ദേഹം പുലർത്തിയിരുന്ന പ്രതിബദ്ധതയുടെ സൂചകമാണ് ഈ മ്യൂസിയം. ഷെയ്ഖ് സായിദ് മുന്നോട്ട് വെച്ചിരുന്ന ദർശനങ്ങൾ, മൂല്യങ്ങൾ, എമിറാത്തി സംസ്കാരം, പൈതൃകം തുടങ്ങിയവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ഈ മ്യൂസിയത്തിൽ യു എ ഇയിൽ നിന്നും, മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നതാണ്.
രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളുള്ള സായിദ് നാഷണൽ മ്യൂസിയം മൂന്ന് ലക്ഷം വർഷം നീളുന്ന മാനവചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ഏതാണ്ട് 1500-ൽ പരം പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതാണ്.
2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ മ്യൂസിയത്തിൽ വെച്ച് നിരവധി സാംസ്കാരിക പരിപാടികൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിക്കുന്നതാണ്. https://zayednationalmuseum.ae/ എന്ന വിലാസത്തിൽ നിന്ന് സായിദ് നാഷണൽ മ്യൂസിയം സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ ലഭ്യമാണ്.
Cover Image: Abu Dhabi Media Office.

