ഷാർജ: സർക്കാർ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

UAE

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച മുതൽ അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതുവർഷ അവധി, വാരാന്ത്യ അവധി എന്നിവയ്ക്ക് ശേഷം ഷാർജയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2025 ജനുവരി 5, തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.

രാജ്യത്തെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിച്ചിരുന്നു.