ഒമാൻ: ശീതളപാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനുള്ള തീരുമാനം നീട്ടി വെച്ചതായി സൂചന

featured GCC News

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് വീണ്ടും നീട്ടിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് നീട്ടി വെച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചതാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2026 ജനുവരി 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് ഒമാൻ ടാക്സ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നത്.

ഈ തീരുമാനം റദ്ദ് ചെയ്തതായും, ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി വെച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ നിയമം നടപ്പിലാക്കുന്നതിന് ചില്ലറവിൽപ്പനക്കാർ, വിതരണക്കാർ മുതലായവർക്ക് കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ തീരുമാനം നടപ്പിലാക്കുന്നത് നീട്ടിയിരിക്കുന്നത് ശീതളപാനീയങ്ങൾക്ക് മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.