2025 ഡിസംബർ 30, ചൊവാഴ്ച മുതൽ രാജ്യത്ത് അന്തരീക്ഷ താപനില താഴാൻ സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 27-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
انخفاض ملحوظ في درجات الحرارة#قطر
— أرصاد قطر (@qatarweather) December 27, 2025
Noticeable Drop in Temperatures#Qatar pic.twitter.com/Df1o8S6woL
ഖത്തറിൽ ഡിസംബർ 30 മുതൽ അനുഭവപ്പെടാനിടയുള്ള കോൾഡ് വേവ് കാലാവസ്ഥാ പ്രതിഭാസം മൂലമാണിത്. ഇത് മൂലം ഖത്തറിൽ ഡിസംബർ 30 മുതൽ അന്തരീക്ഷ താപനില ഗണ്യമായി താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം ഈ സാഹചര്യം അടുത്ത ആഴ്ച മുഴുവൻ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

