ദുബായ്: മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിക്കുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗിക്കുന്നു

featured GCC News

മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായുള്ള ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായ് സിവിലിറ്റി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുഇടങ്ങളിലെ ശുചിത്വം തത്സമയം നിരീക്ഷിക്കുന്നതിനും, അതിവേഗത്തിൽ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് മുനിസിപ്പാലിറ്റി പരീക്ഷണാടിസ്ഥാനത്തിൽ ഈ സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

Source: Screen grab from video by @dubaicivility.

ഈ സ്മാർട്ട് ക്യാമറ സംവിധാനം ഉപയോഗിച്ച് കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനും, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 500 ദിർഹം വരെ പിഴ ചുമത്തുന്നതിനും സാധിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Source: Screen grab from video by @dubaicivility.

എമിറേറ്റിലെ ‘സ്മാർട്ട് വേസ്റ്റ് മാനേജ്‌മന്റ്’ സംവിധാനത്തിന്റെ ഭാഗമായാണ് ഈ ഈ സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ പരീക്ഷണഘട്ടത്തിൽ എമിറേറ്റിലെ നിരവധി മാലിന്യ ശേഖരണ വാഹനങ്ങളിൽ പ്രത്യേക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

Source: Screen grab from video by @dubaicivility.

ഈ നിരീക്ഷണ ശൃംഖല ഉപയോഗപ്പെടുത്തിക്കൊണ്ട് എമിറേറ്റിലെ വിവിധ റോഡുകൾ, പാർപ്പിടമേഖലകൾ, പൊതുഇടങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനും, ഇത്തരം ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്യുന്നതിലൂടെ മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ ഉടൻ തന്നെ കണ്ടെത്തുന്നതിനും, അവയ്‌ക്കെതിരെ വേഗത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നതിനും സാധിക്കുന്നതാണ്.