സൗദി അറേബ്യ: ഗ്രാൻഡ് മോസ്‌ക് – ഹിറ കൾച്ചറൽ ഡിസ്ട്രിക്ട് ബസ് റൂട്ട് ആരംഭിച്ചു

featured GCC News

ഗ്രാൻഡ് മോസ്‌ക് – ഹിറ കൾച്ചറൽ ഡിസ്ട്രിക്ട് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് ആരംഭിച്ചു. 2026 ജനുവരി 11-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മക്ക ബസ് പ്രോജക്ടിന്റെ ഭാഗമായാണ് ഈ പുതിയ ബസ് റൂട്ട് ആരംഭിച്ചിരിക്കുന്നത്. ഗ്രാൻഡ് മോസ്‌ക് – ഹിറ കൾച്ചറൽ ഡിസ്ട്രിക്ട് എന്നിവയ്ക്കിടയിൽ കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

മക്ക ബസ് പ്രോജക്ടിന്റെ ഭഗമായി നിലവിൽ 12 റൂട്ടുകളിലായി 400 ബസുകൾ സർവീസ് നടത്തുന്നുണ്ട്. 580 കിലോമീറ്റർ നീളത്തിൽ 431 ബസ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന മക്ക ബസ് പ്രോജക്റ്റ് 4 മില്യൺ ട്രിപ്പുകളിലായി ഏതാണ്ട് 188 മില്യൺ യാത്രികർക്കാണ് സേവനങ്ങൾ നൽകുന്നത്.